തിരുവനന്തപുരം - യുവാവിനെ സഹോദരന് കൊന്നു കുഴിച്ചുമൂടി. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ് (36) ആണ് കൊല്ലപ്പെട്ടത്. സോഹദരന് ബിനു തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം രാജിനെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നു. പ്രതി മാനസികാസ്വസ്ഥ്യമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. രാജിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഓണത്തിന് രാജിന്റെ അമ്മ ബന്ധുവീട്ടിലേക്ക് പോയിരുന്നു. തിരികെ വന്നപ്പോള്‍ മകന് രാജിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് മകനെ കാണാനില്ലെന്ന് കാണിച്ച് രാജിന്റെ അമ്മ പൊലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ രാജിന്റെ സഹോദരന് ബിനുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ച്ചയായി ചോദ്യം ചെയ്തപ്പോള്‍ സഹോദരനെ കൊന്ന് വീടിന്റെ പിറകില്‍ കുഴിച്ച് മൂടിയെന്ന് ബിനു പൊലീസിന് മൊഴി നല്കി. ഇന്ന് രാവിലെയാണ് ബിനു കുറ്റസമ്മതം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്ത് പരിശോധന മൃതദേഹം കണ്ടെടുക്കുകയായിരുന്നു.