സേലം-തമിഴ്നാട് സേലത്ത് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. ഈറോഡ് സ്വദേശികള്‍ സഞ്ചരിച്ച മിനി വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു വയസ്സുള്ള പെണ്‍കുഞ്ഞും രണ്ടു സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുടുംബ പ്രശ്നം പരിഹരിക്കാനായി സേലത്തിലേക്ക് വന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട മിനിവാന്‍, നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പുറകില്‍ ഇടിച്ചു കയറുകയായിരുന്നു.