ന്യുദല്‍ഹി- 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്ര ഗ്രഹണം ഇന്ന് ദൃശ്യമാകും. വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം ഏകദേശം 10.54നു തുടങ്ങുന്ന ഗ്രഹണം ഒരു മണിക്കൂറിനു ശേഷമെ ദൃശ്യമായിത്തുടങ്ങൂ. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ ദിശയില്‍ വരുന്ന പൂര്‍ണ ചന്ദ്രഗ്രഹണം അര്‍ദ്ധരാത്രി പിന്നിട്ട് 12 മണിയോടെ തുടങ്ങി ഒന്നേമുക്കാല്‍ മണിക്കൂറോളം നീണ്ടു നില്‍ക്കും. പുലര്‍ച്ചെ അഞ്ചോടെ ഗ്രഹണം പൂര്‍ത്തിയാകും. ചന്ദ്രനെ സൂര്യനില്‍ നിന്നും ഭൂമി പൂര്‍ണമായും മറക്കുന്നതോടെ 'രക്ത ചന്ദ്രന്‍' (ബ്ലഡ് മൂണ്‍) എന്ന പ്രതിഭാസവും ദൃശ്യമാകും. ദക്ഷിണേഷ്യ, ഇന്ത്യന്‍ മഹാസമുദ്ര മേഖല, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കയുടെ മിക്ക ഭാഗങ്ങളും ഉള്‍പ്പെടെ ഇതു കാണാം. കാലാവസ്ഥ അനുയോജ്യമാണെങ്കില്‍ കണ്ണു തുറന്നു തന്നെ കാണാം. നോര്‍ത്ത് അമേരിക്കയില്‍ ഇതു ദൃശ്യമാകില്ല.