കൊല്‍ക്കത്ത- തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗവും നടിയുമായ നുസ്രത്ത് ജഹാന് സാമ്പത്തിക തട്ടിപ്പു കേസില്‍ ഇ. ഡി നോട്ടീസ്. സെപ്റ്റംബര്‍ 12്‌ന് ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
ഫ്‌ളാറ്റുകള്‍ വാഗ്ദാനം ചെയ്തു പണം വാങ്ങി ആളുകളെ കബളിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ബി. ജെ. പി നേതാവ് ശഹ്കുദേബ് പാണ്ഡ നല്‍കിയ പരാതിയിലാണ് ഇ. ഡി നുസ്രത്ത് ജഹാനെതിരെ കേസെടുത്തത്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെയെല്ലാം നുസ്രത്ത് നിഷേധിച്ചിട്ടുണ്ട്.
ഫ്‌ളാറ്റുകള്‍ വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ 429 ജീവനക്കാരില്‍ നിന്നും പണം വാങ്ങുകയും ഫ്‌ളാറ്റ് നല്‍കിയില്ലെന്നുമാാണ് പരാതി. അഞ്ചര ലക്ഷം രൂപ വീതമാണ് ഓരോരുത്തരില്‍ നിന്നും കൈപ്പറ്റിയതെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പിന്നീട് ആര്‍ക്കും ഫ്‌ളാറ്റോ പണമോ നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.