ന്യൂദല്‍ഹി- രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്ത് നിയമലംഘനം നടത്തിയെന്നാരോപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിന് ദല്‍ഹി കോടതി സമന്‍സ് അയച്ചു.
ബി.ജെ.പി നേതാവ് ഹരീഷ് ഖുറാന നല്‍കിയ പരാതിയില്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അര്‍ജീന്ദര്‍ കൗര്‍ നവംബര്‍ 18ന് സുനിത കെജ്‌രിവാളിനെ പ്രതിയാക്കി സമന്‍സ് അയച്ചു. മുഖ്യമന്ത്രിയുടെ ഭാര്യ ജനപ്രാതിനിധ്യ നിയമത്തിന്റെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ബിജെപി നേതാവ് പരാതിയില്‍ ആരോപിച്ചു.
രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.