Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് പള്ളിയുടെ മുകളില്‍ നിന്ന് വീണ് മദ്രസാ അധ്യാപകന്‍ മരിച്ചു

കോഴിക്കോട് - പള്ളിയുടെ മുകളില്‍ നിന്ന് വീണ് മദ്രസാ അധ്യാപകന്‍ മരിച്ചു.  കോഴിക്കോട് കുറ്റിച്ചിറ മുച്ചുന്തി പള്ളിയുടെ മുകളില്‍ നിന്നാണ് അധ്യാപകന്‍ താഴേയ്ക്ക് വീണത്. വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തൊട്ടില്‍ അബ്ദുല്‍ മജീദ് (54) ആണ് മരിച്ചത്. കഴിഞ്ഞ 35 വര്‍ഷത്തോളമായി മുച്ചുന്തി മദ്രസയില്‍ സേവനമനുഷ്ഠിച്ചുവരുകയായിരുന്നു ഇദ്ദേഹം.

 

Latest News