വാഷിംഗ്ടണ്‍- അടുത്ത വര്‍ഷം നടക്കുന്ന യു. എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാര്‍ട്ടി നോമിനിയായിരിക്കില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ നിക്കി ഹേലി.
ട്രംപ് റിപ്പബ്ലിക്കന്‍ നോമിനിയാകുമെന്ന് താന്‍ കരുതുന്നില്ലെന്നും താനായിരിക്കും സ്ഥാനാര്‍ഥിയെന്നാണ് കരുതുന്നതെന്നും നിക്കി ഹേലി പറഞ്ഞു. ജോ ബൈഡനും കമലാ ഹാരിസും ചെയ്യുന്നതിനേക്കാള്‍ മികച്ചത് ഏതൊരു റിപ്പബ്ലിക്കനും ചെയ്യാനാവുമെന്നും സി ബി സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നിക്കി ഹേലി പറഞ്ഞു.
വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പില്‍ ട്രംപിനും റോണ്‍ ഡിസാന്റിസിനും ശേഷം ജനപ്രീതിയുടെ കാര്യത്തില്‍ 51കാരിയായ ഹേലി മൂന്നാം സ്ഥാനത്താണ്. ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ഥി വിവേക് രാമസ്വാമിയാണ് നാലാം സ്ഥാനത്ത്.