ന്യൂഡൽഹി - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം പുനസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ലഖ്‌നൗ സ്വദേശിയായ അഡ്വ. അശോക് പാണ്ഡേയാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ രാഹുലിന്റെ എം.പി സ്ഥാനം പുനഃസ്ഥാപിച്ച ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.