Sorry, you need to enable JavaScript to visit this website.

ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്ട്രോങ്ങിന്റെ വീട് വില്‍പനയ്ക്ക്

ന്യൂയോര്‍ക്ക്-ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്ട്രോങ്ങിന്റെ ടെക്സസിലെ എല്‍ ലാഗോയിലെ വീട് വില്പനയ്ക്ക്. നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിന് സമീപമുള്ള ഈ വീടായിരുന്നു ചന്ദ്രനിലേക്കുള്ള ചരിത്രപരമായ അപ്പോളോ ദൗത്യത്തിനിടെ ആംസ്ട്രോങ്ങിന്റെ വസതി.
ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 550,000 ഡോളറിന് അതായത് ഏകദേശം 4 കോടി രൂപയ്ക്കാണ് വീട് വില്‍പ്പനയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വസ്തു സ്വന്തമാക്കുന്നു എന്നതിനേക്കാള്‍ ഉപരിയായി ചരിത്രത്തിന്റെ ഭാഗമായി മാറാനുള്ള അവസരമാണ് ഈ വീട് സ്വന്തമാക്കുന്നവര്‍ക്ക് ലഭിക്കുകയെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വീടിന്റെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട അതിഗംഭീരമായ സവിശേഷതകള്‍ ഒന്നുമില്ലെങ്കിലും നീല്‍ ആംസ്ട്രോങ്ങ് ഒരുകാലത്ത് താമസിച്ചിരുന്ന വീട് എന്നതാണ് ഈ വീടിനെ മൂല്യവത്താക്കുന്നത്. ഇത് ബഹിരാകാശ പ്രേമികള്‍ക്ക് വീടിനോടുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിക്കും. നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്റര്‍, ഹ്യൂസ്റ്റണ്‍ സ്പേസ് സെന്റര്‍ എന്നിവയ്ക്ക് സമീപമാണ് ഈ വസതി സ്ഥിതി ചെയ്യുന്നത്. നീല്‍ ആംസ്ട്രോങ്ങും അദ്ദേഹത്തിന്റെ കുടുംബവും 1964 മുതല്‍ 1971 വരെ ഈ വീട്ടിലാണ് താമസിച്ചത്. ഈ കാലഘട്ടത്തിലായിരുന്നു നാസയുടെ സുപ്രധാന ജെമിനി, അപ്പോളോ ദൗത്യങ്ങള്‍.
നാല് കിടപ്പുമുറികളും മൂന്ന് കുളിമുറിയും ആണ് ഈ വീട്ടിലെ പ്രധാന സൗകര്യങ്ങള്‍. ആദ്യത്തെ കിടപ്പുമുറിയില്‍ ഒരു ബില്‍റ്റ്-ഇന്‍ ഡെസ്‌ക്, മൂന്ന് കാര്‍ ഗാരേജ് എന്നിവ ഉള്‍പ്പെടുന്നു. ഒരു ക്ലാസിക് സ്റ്റെയര്‍കേസ്, ഒരു പിങ്ക് പൂള്‍ ഡെക്ക് എന്നിവയുമുണ്ട് ഈ വീട്ടില്‍. കിടപ്പുമുറികള്‍ക്ക് പുറമെ വീട്ടുമുറ്റത്തെ കുളത്തിന്റെ കാഴ്ചകള്‍ കാണാന്‍ സാധിക്കുന്ന ഒരു ലീവിങ് റൂമും ഈ വീട്ടിലുണ്ട്.
വാര്‍ത്താ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വളരെ അപൂര്‍വമായി മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. വീടിന്റെ ആദ്യത്തെ ഫൂട്ടേജ് പകര്‍ത്താനുള്ള അതുല്യമായ അവസരം 2020ല്‍ ഫോക്‌സ് 26 -ന് ലഭിച്ചു.

Latest News