മുംബൈ- ജല്‍നയിലെ അന്തര്‍വാലി സാരഥിയില്‍ മറാത്ത സംവരണം ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഖേദം പ്രകടിപ്പിച്ചു. 'പോലീസ് ലാത്തിച്ചാര്‍ജ് ശരിയായില്ല... സര്‍ക്കാരിന് വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു, ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്- മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഫഡ്‌നാവിസ് പറഞ്ഞു,
കഴിഞ്ഞയാഴ്ച ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ജല്‍ന പോലീസിന് ലാത്തി ചാര്‍ജ് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരം തീരുമാനങ്ങള്‍ (പോലീസ് സേനയുടെ ഉപയോഗം മുതലായവ) പ്രാദേശിക തലത്തിലാണ് എടുക്കുന്നതെന്ന് ആഭ്യന്തര മന്ത്രി കൂടിയായ ഫഡ്‌നാവിസ് പറഞ്ഞു.