Sorry, you need to enable JavaScript to visit this website.

50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന വീണ്ടും സമരത്തിന്

കോഴിക്കോട് - പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന വീണ്ടും സമരത്തിന്. സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹം നല്‍കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 13 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്താനാണ് തീരുമാനം. സംഭവത്തില്‍ കഴിഞ്ഞ ദിവസം രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്‌സുമാരെയും പ്രതിയാക്കിക്കൊണ്ട് പോലീസ് കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു.പ്രതിപ്പട്ടിക പോലീസ് കോടതിയില്‍ സമര്‍പ്പിച്ചതോടെ വാക്ക് പാലിക്കാന്‍ ആരോഗ്യ മന്ത്രി തയ്യാറാകണമെന്ന് ഹര്‍ഷിന ആവശ്യപ്പെട്ടു. പ്രതികള്‍ക്കനുകൂലമായി ഡോക്ടേര്‍മാരുടെയും നഴ്സുമാരുടെയും സംഘടനകള്‍ രംഗത്ത് വരുന്നത് മനുഷ്യത്വ രഹിതമാണെന്നും ഹര്‍ഷിന പറഞ്ഞു. സര്‍ക്കാര്‍ ഹര്‍ഷിനയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ തുടര്‍ സമരപരിപാടികളും നിയമ നടപടികളും  ആലോചിക്കുമെന്ന്  സമരസമിതി അറിയിച്ചു.

 

Latest News