റിയാദ്- സൗദിയിലെ പ്രധാന ഹൈവേകളിലൊന്നിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ശേഷം നിർത്താതെ ഓടിപ്പോകുകയായിരുന്ന കാർ ചെന്നെത്തിയത് ട്രാഫിക് പോലീസിന്റെ മുന്നിലേക്ക്. വാഹനങ്ങൾക്കിടയിലൂടെ അപകടകരമാം വിധം വാഹനങ്ങളെ മറികടന്നും വെട്ടിച്ചും ട്രാക്കുകൾ മാറിയും ഓടിച്ചു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ട്രാഫിക് പോലീസിന്റെ പട്രോളിംഗ് വിഭാഗത്തിന്റെ മുന്നിലേക്ക് വന്ന് ചാടുകയായിരുന്നു ഇയാൾ. അപകടകരമാം വിധം ഡ്രൈവ്് ചെയ്യുന്ന കാർ ശ്രദ്ധയിൽ പെട്ടയുടൻ വാഹനത്തെ പിന്തുടർന്ന് ട്രാഫിക് പോലീസ് കാർ നിർത്താനാവശ്യപ്പെട്ടു. ഈ വെപ്രാളത്തിനിടയിലാണ് ഡ്രൈവർ കാറുമായി പട്രോളിംഗ് വിഭാഗത്തിന് മുന്നിലെത്തിയത്. നിർത്താനാവശ്യപ്പെട്ടുള്ള അറിയിപ്പു കേട്ട് കൂടുതൽ ആശയക്കുഴപ്പത്തിലായതോടെ ഏതാനും വാഹനങ്ങളെയും അവസാനം ബാരിക്കേഡിലുമിടിച്ച് വാഹനം നിൽക്കുകയായിരുന്നു. നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് സംഭവിക്കുമായിരുന്ന വലിയ അപകടത്തിൽ നിന്ന് മറ്റു വാഹനങ്ങൾ രക്ഷപ്പെടുകയും ചെയ്തു.
വീഡിയോ കാണാം.
— Sela elnagar (@SelaElnagar) September 4, 2023