ജറൂസലം- ജൂതന്മാര്‍ക്ക് മാത്രമേ ഇസ്രായില്‍ രാഷ്ട്രത്തില്‍ സ്വയംനിര്‍ണായവകാശമുള്ളൂവെന്ന നേഷന്‍ സ്റ്റേറ്റ് നിയമം പാസാക്കിയ ശേഷം ആഹ്ലാദിക്കുന്ന പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനേയും ലിക്കുഡ് അംഗങ്ങളേയും പരഹസിച്ച് കാര്‍ട്ടൂണ്‍ വരച്ച അവി കാറ്റ്‌സിനെ ഇസ്രായിലി ദിനപത്രമായ ജറൂസലം പോസ്റ്റ് പുറത്താക്കി. പ്രധാനമന്ത്രിയും ലിക്കുഡ് അംഗങ്ങളും സെല്‍ഫിയെടുത്ത് ആഹ്ലാദിക്കുന്ന ദൃശ്യത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയക്കാരെ പന്നികളാക്കി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ ആണ് പ്രസിദ്ധീകരിച്ചിരുന്നത്. കാറ്റസ് ഫ്രീലാന്‍സ് കാര്‍ട്ടുണിസറ്റാണെന്നും അദ്ദേഹവുമായി ബന്ധം വേണ്ടെന്നാണ് തീരുമാനിച്ചതെന്നും ജറസൂലം പോസ്റ്റ് അറിയിച്ചു. പുറത്താക്കിയതിനെ കുറിച്ച് കാറ്റ്‌സ് പ്രതികരിച്ചില്ല. ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ മൂവായിരത്തിലേറെ പേരാണ് ഉടന്‍ തന്നെ ഷെയര്‍ ചെയ്തിരുന്നത്.