ലാഹോര്‍- പാകിസ്താനിലെ പഞ്ചാബില്‍ രാജന്‍പൂര്‍ ജില്ലയില്‍ ഒരു വനിതയെ കല്ലെറിഞ്ഞു കൊന്നു. വ്യഭിചാരം ആരോപിച്ചാണ് കല്ലെറിഞ്ഞ് കൊല്ലല്‍ ശിക്ഷ നടപ്പാക്കിയത്.
ഇരുപതുകാരിയായ യുവതിയുടെ ഭര്‍ത്താവാണ് വ്യഭിചാരക്കുറ്റം ആരോപിച്ചത്. യുവാവും രണ്ട് സഹോദരന്മാരും ചേര്‍ന്ന് യുവതിയെ മരത്തില്‍ കെട്ടിയിടുകയായിരുന്നു. തുടര്‍ന്നാണ് കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. കല്ലെറിയുന്നതിന് മുമ്പ് അവര്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
രാജന്‍പൂരിലെ അല്‍കാനി ഗോത്രത്തില്‍പ്പെട്ട യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയ സഹോദരങ്ങള്‍ ഒളിവില്‍ പോയി.