കൊല്‍ക്കത്ത- ഇന്ത്യാ- പാകിസ്താന്‍ ഏഷ്യാകപ്പ് മത്സരത്തില്‍ വാതുവെപ്പ് റാക്കറ്റ് നടത്തിയ രണ്ടുപേര്‍ പിടിയില്‍. ഓടുന്ന വാഹനത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു ഇവരുടെ വാതവെയപ്.
സത്യേന്ദ്ര യാദവ് (29), സുമിത് സിംഗ് (33) എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 420 (വഞ്ചന), പശ്ചിമ ബംഗാള്‍ ചൂതാട്ട ആന്റ് പ്രൈസ് കോമ്പറ്റീഷന്‍സ് ആക്ട്, 1957 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പോലീസ് പിടികൂടുന്നത് തടയാനാണ് ഇവര്‍ ഒരിടത്തിരുന്ന് വാതുവെയ്പ് റാക്കറ്റ് നടത്തുന്നതിന് പകരം ഓടുന്ന വാഹനം തെരഞ്ഞെടുത്തത്. ഇത്തരത്തില്‍ വാതുവെയ്പ് നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്.
വാഹനത്തില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകളും മറ്റ് വസ്തുക്കളും കണ്ടെടുത്തു. കാറും പിടികൂടിയ വസ്തുക്കളും പോലീസ് കസ്റ്റഡിയിലെടുത്തു.