Sorry, you need to enable JavaScript to visit this website.

എ സി മൊയ്തീന്‍ എം എല്‍ എ നാളേയും ഇ ഡിയക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല

ഫയല്‍ ചിത്രം

തൃശൂര്‍ - കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എ സി മൊയ്തീന്‍ എം എല്‍ എ നാളേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന്  ഹാജരാകില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് എ സി മൊയ്തീന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. ഓഗസ്റ്റ് 31ന് ഹാജരാകാന്‍ ഇ ഡി എ സി മൊയ്തീന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. പിന്നീടാണ് സെപ്റ്റംബര്‍ നാലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. എന്നാല്‍ പൊതു അവധിയായതിനാല്‍ രേഖകള്‍ ശേഖരിക്കാനായില്ലെന്നാണ് എ സി മൊയ്തീന്‍ ഇ ഡി യെ അറിയിച്ചിരിക്കുന്നത്. എ സി മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. 30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്. എ സി മൊയ്തീനുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.

 

Latest News