തൊടുപുഴ- വിനോദ സഞ്ചാരികളുടെ കാര്‍ ഓട്ടത്തിനിടെ തീപ്പിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങി മാറിയതിനാല്‍ ആര്‍ക്കും അപായമില്ല. കാഞ്ഞാര്‍- പുള്ളിക്കാനം റോഡില്‍ ഇല്ലിക്കവലയില്‍ ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. പെരുമ്പാവൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ് തീപ്പിടിച്ചത്. വാഗമണ്ണിന് പോകുന്നതിനിടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. മൂലമറ്റം അഗ്‌നിരക്ഷാ സേനയും കാഞ്ഞാര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു