സൗദി-ഇറാന്‍ നയതന്ത്ര ബന്ധത്തെ സ്വാഗതം ചെയ്ത് തുര്‍ക്കി

റിയാദ്- സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനെ സ്വാഗതം ചെയ്ത് തുര്‍ക്കി.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ തുര്‍ക്കി വിദേശകാര്യ മന്ത്രിയുമായി വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ, സൗദി അറേബ്യയുമായും തുര്‍ക്കിയുമായും ത്രികക്ഷി സാമ്പത്തിക കൂടിക്കാഴ്ചയ്ക്ക് തയാറെടുക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹിയാന്‍ പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ചില്‍ സൗദി അറേബ്യയും ഇറാനും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനും വരും വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളിലും അതത് എംബസികള്‍ തുറക്കുന്നതിനും സമ്മതിച്ചു.
തുര്‍ക്കി വിദേശകാര്യ മന്ത്രി ഖകാന്‍ ഫിദാന്‍ ഇറാന്‍ സന്ദര്‍ശനത്തിലാണ്. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷം ഖഖാന്‍ ഫിദാന്‍ നടത്തുന്ന ആദ്യ ഇറാന്‍ സന്ദര്‍ശനമാണിത്.
'എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് ഈ സന്ദര്‍ശനം ഒരു സുപ്രധാന അവസരം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.

 

Latest News