Sorry, you need to enable JavaScript to visit this website.

ഭര്‍ത്താവിനെ കണ്ടെത്തി നല്‍കിയാല്‍ 5000 ഡോളര്‍ സമ്മാനം, യു.എസ് വനിതയുടെ വാഗ്ദാനം

ന്യൂയോര്‍ക്ക്- ഡേറ്റിംഗ് ആപ്പുകള്‍ പരീക്ഷിച്ച് പരാജയപ്പെട്ട അമേരിക്കന്‍ യുവതി തനിക്ക് വിവാഹം കഴിക്കാന്‍ യോഗ്യനായ ഭര്‍ത്താവിനെ കണ്ടെത്തുന്നവര്‍ക്ക് അയ്യായിരം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു.
ന്യൂയോര്‍ക്ക് പോസ്റ്റ് ദിനപത്രം പറയുന്നതനുസരിച്ച്, ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായുള്ള 35 കാരി ഈവ് ടില്ലി കോള്‍സനാണ് സഹായം വേണ്ടത്. കോര്‍പ്പറേറ്റ് അറ്റോര്‍ണിയായി ജോലി ചെയ്യുന്ന കോള്‍സണ്‍ പല വഴിയും നോക്കിയിട്ടും പറ്റിയ ഒരാളെ കണ്ടെത്താനായില്ല.
വീഡിയോ സ്ട്രീമിംഗ് ആപ്പായ ടിക് ടോക്കിലൂടെയാണ് സഹായം അഭ്യര്‍ത്ഥിച്ചത്. ടിക് ടോക്കില്‍ അവര്‍ക്ക് 100,000ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.
ഭര്‍ത്താവിനെ കണ്ടെത്തുന്നതിന് സുഹൃത്തുക്കളുടേയും ബോസിന്റെയും സഹായം തേടിയിരുന്നെങ്കിലും കാര്യം നടന്നില്ല. അതുകൊണ്ട് ആളെ കണ്ടെത്തി തന്നെ പരിചയപ്പെടുത്തി വിവാഹം കഴിച്ചാല്‍ അയ്യായിരം ഡോളര്‍ തരാം എന്നാണ് ഓഫര്‍. തനിക്ക് അദ്ദേഹവുമായി വളരെക്കാലം വിവാഹിതയായി തുടരാന്‍ കഴിയില്ല. 20 വര്‍ഷത്തിന് ശേഷം വിവാഹമോചനം നല്‍കാമെന്നും വാഗ്ദാനമുണ്ട്. എന്റെ ഹൃദയം കീഴടക്കാന്‍ കഴിയുന്ന ഒരാളെ നിങ്ങള്‍ എന്നെ പരിചയപ്പെടുത്തിയാല്‍, ഞാന്‍ നിങ്ങള്‍ക്ക് അയ്യായിരം ഡോളര്‍ തരാം.
അവിവാഹിതയായ ഈവ് കോള്‍സണ്‍ അഞ്ച് വര്‍ഷമായി  ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിച്ച് മടുത്തു. ഡേറ്റിംഗ് ആപ്പുകളില്‍ ആളുകളെ കണ്ടുമുട്ടാന്‍ അവര്‍ ശ്രമിച്ചു, പക്ഷേ ആരെയും ഇഷ്ടപ്പെട്ടില്ല.
27നും 40നും ഇടയില്‍ പ്രായമുള്ള, അഞ്ചടി 11 ഇഞ്ച് ഉയരമുള്ള, നര്‍മ്മബോധമുള്ള, സ്‌പോര്‍ട്‌സ്, മൃഗങ്ങള്‍, കുട്ടികള്‍ എന്നിവയോട് താല്‍പ്പര്യമുള്ള ആളെയാണ് വേണ്ടത്. ഭര്‍ത്താവിന്റെ രാഷ്ട്രീയവും മതപരവുമായ കാഴ്ചപ്പാട് വിഷയമല്ല.
ഭര്‍ത്താവ് മയക്കുമരുന്ന് കഴിക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു.

 

Latest News