Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുതുപ്പള്ളിയിൽ 48 മണിക്കൂർ നിരോധനാജ്ഞ; ആത്മവിശ്വാസത്തോടെ മുന്നണികൾ  

കോട്ടയം - ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ 48 മണിക്കൂർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകിട്ട് ആറ് മുതൽ സെപ്തംബർ അഞ്ചിന് വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ നിലനിൽക്കുക. 
 ആളുകൾ ഒത്തുകൂടുന്നതും റാലികളും പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തുന്നതിനുമെല്ലാം വിലക്കുണ്ട്. കനത്ത ഉഷ്ണവും ഇടക്കു പെയ്ത ശക്തമായ മഴയിലും കൊടുമ്പിരികൊണ്ട പ്രചാരണമാണ് ഇരുമുന്നണികളുടെയും നേതൃത്വത്തിൽ മണ്ഡലത്തിൽ നടന്നത്. ഇന്ന് വൈകീട്ട് കൊട്ടിക്കലാശത്തോടെ മറ്റു ജില്ലകളിൽനിന്നുള്ള നേതാക്കളും പ്രവർത്തകരുമെല്ലാം മണ്ഡലത്തോട് ബൈ ബെ പറഞ്ഞിട്ടുണ്ട്. മൂന്ന് സ്ഥാനാർത്ഥികൾക്കുമായി വളരെ ആവേശകരമായ കൊട്ടിക്കലാശമാണ് മണ്ഡലത്തിലുടനീളം ഇന്ന് നടന്നത്.
 പ്രചാരണത്തിന്റെ അവസാന മണിക്കൂറിലും റോഡ് ഷോയും തിരക്കിട്ട കൂടിക്കാഴ്ചകളുമായി അവസാന വോട്ടും തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള കിണഞ്ഞ ശ്രമമാണ് എല്ലാവരും നടത്തിയത്. എൻ.ഡി.എ സ്ഥാനാർത്ഥി അടക്കം ആറു സ്ഥാനാർത്ഥികൾ രംഗത്തുണ്ടെങ്കിലും മുൻ മുഖ്യമന്ത്രിയും അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസും തമ്മിലാണ് മുഖ്യ മത്സരം. ഇരു മുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പരസ്യപ്രചാരണത്തിന്റെ അവസാനവട്ടത്തിലും അവകാശവാദങ്ങൾ ഉന്നയിച്ചത്. എട്ടിനാണ് വോട്ടെണ്ണൽ.

Latest News