Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്കൂൾ ബസിൽ ആറു വയസ്സുകാരിക്ക് ലൈംഗിക പീഡനം; കുട്ടിയുടെ പേരു വെളിപ്പെടുത്തിയതിൽ വിശദീകരണം തേടി

ന്യൂദൽഹി-ദൽഹിയിലെ ബേഗംപൂർ പ്രദേശത്ത് രോഹിണിയിൽ സ്‌കൂൾ ബസിൽ ആറു വയസ്സുള്ള പെൺകുട്ടിയെ മുതിർന്ന വിദ്യാർത്ഥി ലൈംഗികമായി പീഡിപ്പിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. മകളുടെ ബാഗിൽ മൂത്രം നനഞ്ഞത് പെൺകുട്ടിയുടെ അമ്മ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്‌കൂൾ ബസിൽ വെച്ച് സീനിയർ വിദ്യാർത്ഥി തന്നെ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തി.

സംഭവം അടുത്ത ദിവസം സ്കൂൾ അധികൃതരെ അറിയിച്ചുവെങ്കിലും  പരാതി പിൻവലിക്കാൻ സ്‌കൂൾ ചെയർമാൻ ആവശ്യപ്പെട്ടതായി ഇവർ ആരോപിച്ചു. സ്‌കൂൾ അധികൃതർ തങ്ങളുടെ സൊസൈറ്റി അംഗങ്ങൾക്ക് മുന്നിൽ കുട്ടിയുടെ ഐഡന്റിറ്റി പോലും വെളിപ്പെടുത്തിയെന്ന് രക്ഷിതാക്കൾ ആരോപിച്ചു. 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും പോക്സോ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.  കേസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ആരാഞ്ഞ് ദൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) പോലീസിന് നോട്ടീസ് നൽകി. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച ഡിസിഡബ്ല്യു ചെയർപേഴ്‌സൺ സ്വാതി മലിവാൾ, എഫ്‌ഐആറിന്റെ പകർപ്പും കേസുമായി ബന്ധപ്പെട്ട് നടത്തിയ അറസ്റ്റുകളുടെ വിശദാംശങ്ങളും ആവശ്യപ്പെട്ടു.

കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി എന്നാരോപിച്ച് പോക്‌സോ നിയമപ്രകാരം ചെയർമാൻ, സ്‌കൂൾ മാനേജർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, മറ്റ് സ്‌കൂൾ അധികൃതർ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും കമ്മീഷൻ നോട്ടീസിൽ ചോദിച്ചിട്ടുണ്ട്.

 

Latest News