മുംബൈ- മഹാരാഷ്ട്രയിലെ അമരാവതി നഗരത്തിൽ സ്ത്രീയുടെയും മകന്റെയും മൃതദേഹം ബെഡ് ബോക്‌സിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. 45 കാരി നീലിമ ഗണേഷ് കപ്‌സെ, 22 വയസ്സായ മകൻ ആയുഷ് കപ്‌സെ എന്നിവരാണ് കൊല്ലപ്പെട്ടത്.രണ്ട് ദിവസമായി വീട്ടിൽ നിന്ന് ദുർഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ സ്ത്രീയുടെ ന്ധുക്കളെ വിളിച്ചു. നാഗ്പൂരിൽ നിന്ന് എത്തിയ ബന്ധുക്കൾ വീട് പൂട്ടിക്കിടക്കുന്നതായി കണ്ടതിനെ തുടർന്ന് ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയിൽ മുൻവശത്തെ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലാണെന്നും പിൻവാതിൽ അടച്ച് പൂട്ടിയ നിലയിലാണെന്നും കണ്ടെത്തി. പൂട്ട് പൊളിച്ച് വീടിനുള്ളിൽ കയറിയ പോലീസ് കട്ടിലിൽ നിന്ന് രക്തം ഒഴുകുന്നതാണ് കണ്ടത്. ബെഡ് ബോക്സ് തുറന്ന് മൃതദേഹങ്ങൾ കണ്ടെത്തി.
സംഭവത്തിന് ശേഷം യുവതിയുടെ മൂത്തമകനെ കാണാതായതായി അയൽവാസികൾ പറയുന്നു. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കൊലപാതകത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.