Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയെ വെല്ലുവിളിച്ച് ഉദയനിധി സ്റ്റാലിൻ; സംസാരിച്ചത് സനാതനധർമം മൂലം ദുരിതത്തിലായവർക്കുവേണ്ടി

ചെന്നൈ- സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന പരാമർശത്തിൽ നിയമപരമായ ഏതു വെല്ലുവിളിയും നേരിടാൻ തയ്യാറാണെന്ന് ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.സനാതന ധർമ അനുയായികളെ "വംശഹത്യ" ചെയ്യാൻ താൻ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ലെന്ന് ബിജെപി നേതാവ് അമിത് മാളവ്യക്ക് മറുപടിയായി ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

ഞാനിത് ഇന്നും നാളെയും എപ്പോഴും പറയും. സനാതന ധർമ്മത്തെ ദ്രാവിഡ ഭൂമിയിൽ നിന്ന് തടയാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അൽപ്പം പോലും കുറയുകയില്ല. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ സാമൂഹ്യനീതി ഉയർത്തിപ്പിടിക്കുന്നതിനും സമത്വ സമൂഹം സ്ഥാപിക്കുന്നതിനുമായി ഡിഎംകെ സർക്കാർ പോരാടുമെന്നും സ്റ്റാലിന്റെ മകനായ ഉദയനിധി പറഞ്ഞു.

 നിയമപരമായ ഏത് വെല്ലുവിളിയും നേരിടാൻ തയ്യാറാണ്. ഇത്തരം സാധാരണ കാവി ഭീഷണികളിൽ ഞങ്ങൾ പതറില്ല. പെരിയാറിന്റെയും അണ്ണായുടെയും കലൈഞ്ജരുടെയും അനുയായികളായ ഞങ്ങൾ സാമൂഹിക നീതി ഉയർത്തിപ്പിടിക്കാനും സമത്വ സമൂഹം സ്ഥാപിക്കാനും എക്കാലവും പോരാടും- ഉദയനിധി സ്റ്റാലിൻ പറഞ്ഞു.സനാതന ധർമ്മം മൂലം ദുരിതമനുഭവിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്ക് വേണ്ടിയാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സനാതന ധർമ നിർമാർജന സമ്മേളനത്തിൽ ഉദയനിധി സ്റ്റാലിൻ മലേറിയയും ഡെങ്കിപ്പനിയും പോലെ നിർമാർജനം ചെയ്യേണ്ടതാണ് സനാതന ധർമവുമെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞതിനെ തുടർന്നാണ് ബി.ജെ.പി നേതാക്കൾ രംഗത്തുവന്നത്. 

Latest News