ഒറീസയില്‍ ഇടിമിന്നലേറ്റ് പത്തു മരണം; മൂന്നു പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍- ഒറീസയില്‍  ഇടിമിന്നലേറ്റ് പത്തു പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആറു ജില്ലകളിലാണ് ദുരന്തമുണ്ടായത് .കോര്‍ദ ജില്ലയിലാണ് മിന്നലേറ്റ് നാലുപേര്‍ മരിച്ചത്. മൂന്നുപേര്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു. ബോലാംഗീര്‍ ജില്ലയില്‍ രണ്ടുപേരും മിന്നലേറ്റ് മരിച്ചു. അങ്കുല്‍, ബൗധ്, ജഗത്സിങ്പൂര്‍, ധേങ്കനാല്‍ എന്നീ ജില്ലകളില്‍ ഒരാള്‍ വീതവും മിന്നലേറ്റ് മരിച്ചതായി ഒറീസ സ്പെഷല്‍ റിലീഫ് കമ്മീഷണര്‍ അറിയിച്ചു.

Latest News