Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് നഴ്‌സ് തൂങ്ങിമരിച്ച നിലയിൽ; കണ്ടെത്തിയത് ഉച്ച ഡ്യൂട്ടിക്ക് കാണാത്തതിലുള്ള അന്വേഷണത്തിൽ

കോഴിക്കോട് - ആശുപത്രിക്ക് മുകളിലുള്ള കിടപ്പുമുറിയിൽ നഴ്‌സിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയും കോഴിക്കോട് പാലാഴിയിലുള്ള ഇക്ര കമ്മ്യൂണിറ്റി ആശുപത്രിയിലെ നഴ്‌സുമായ സഹല ബാനു(21)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് നെൻമേനി അരങ്ങാൽ ബഷീറിന്റെ മകളാണ്. 
 ശനിയാഴ്ച ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്കു സഹല എത്താതിരുന്നതോടെ ഫോണിൽ നിരന്തരം വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് താമസസ്ഥലത്ത് എത്തിയപ്പോൾ ആശുപത്രിക്ക് മുകളിലുള്ള കിടപ്പുമുറി ഉള്ളിൽനിന്നും കുറ്റിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ശേഷം വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയപ്പോഴാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
 

Latest News