ജയ്പൂര്‍- രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയില്‍ ഭര്‍ത്താവും മരുമക്കളും പരസ്യമായി മര്‍ദിക്കുകയും വസ്ത്രമില്ലാതെ നടത്തിക്കുകയും ചെയ്ത ഗര്‍ഭിണിക്ക് 10 ലക്ഷം രൂപ സഹായവും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
ഇരയെയും കുടുംബാംഗങ്ങളെയും കണ്ടതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
'രാജസ്ഥാനിലെ ഈ മകള്‍ വളരെ ധീരയായിരുന്നു' എന്ന് അദ്ദേഹം എക്‌സില്‍ എഴുതി, 'ഈ വേദനാജനകമായ നിമിഷങ്ങളെ അവള്‍ വളരെ ധൈര്യത്തോടെയാണ് നേരിട്ടത്' എന്നും പറഞ്ഞു.