Sorry, you need to enable JavaScript to visit this website.

വരണ്ട ഓഗസ്റ്റിന് ശേഷം മഴയില്‍ കുളിച്ച് സെപ്റ്റംബര്‍, കാരണമിതാണ്...

തിരുവനന്തപുരം- മധ്യ തെക്കന്‍ കേരളത്തില്‍ രണ്ടു ദിവസമായി നല്ല മഴയാണ്. കനത്ത ചൂടില്‍നിന്ന് ആശ്വാസം മാത്രമല്ല, പവര്‍കട്ട് ഭീതിയും പതുക്കെ വിട്ടൊഴിയുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റ് എന്നാണ് കഴിഞ്ഞ മാസത്തെ കാലാവസ്ഥാ വിദഗ്ധര്‍ വിശേഷിപ്പിച്ചത്.
വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മഴ. ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ സാധ്യത കാണുന്നു. തുടക്കത്തില്‍ മധ്യ തെക്കന്‍ കേരളത്തില്‍ ശക്തമാകുന്ന മഴ ന്യൂനമര്‍ദത്തിന്റെ സഞ്ചാരപാതയ്ക്ക് അനുസരിച്ചു വടക്കന്‍ കേരളത്തിലേക്കും മഴ വ്യാപിക്കാന്‍ സാധ്യതയെന്നാണ് പ്രാഥമിക സൂചന. ചിലയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പലയിടത്തും ഇടിമിന്നലോടുകൂടിയ മഴയാണ് ലഭിച്ചത്.
നിര്‍ജീവമായിരുന്ന അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും സജീവമാകാന്‍ തുടങ്ങുന്നതും ഒപ്പം ആഗോള മഴപ്പാത്തി പ്രതിഭാസവും വരും ദിവസങ്ങളില്‍ അനുകൂലമായി വരുന്നത്തോടെ കേരള തീരത്ത് കാലവര്‍ഷകാറ്റ് പതിയെ ശക്തമാകും.

 

Latest News