മൊഹാലി-പഞ്ചാബിലെ മൊഹാലിയിൽ പശു 100 മീറ്ററോളം വലിച്ചിഴച്ചതിനെ തുടർന്ന് 83 കാരൻ മരിച്ചു. ഭയാനകമായ സംഭവം സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. സരൂപ് സിംഗ് എന്നയാളാണ് മരിച്ചത്. അലഞ്ഞുതിരിയുന്ന പശു സിംഗിന്റെ വീട്ടിലെത്തിയതിനെ തുടർന്നാണ് ദാരുണമായ സംഭവം. പശുവിനെ സംരക്ഷിക്കാൻ സ്വരൂപ് സിംഗ് തീവ്രശ്രമം നടത്തിയെങ്കിലും അതിനിടയിൽ സിങ്ങിനെ പശു വലിച്ചിഴയ്ക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. പശു വലിച്ചിഴക്കുന്നതിനിടെ ഒന്നിലധികം വാഹനങ്ങളുമായി സിംഗ് കൂട്ടിയിടിക്കുകയായിരുന്നു