ഗുവാഹത്തി - അനധികൃതമായി നിര്‍മ്മിച്ചതെന്ന് പറഞ്ഞ് വീടുകള്‍ പൊളിച്ചുനീക്കുന്നതിന് എതിരെ അര്‍ദ്ധനഗ്‌നരായി സ്ത്രീകളുടെ പ്രതിഷേധം. സില്‍സാക്കോ ബീല്‍ പ്രദേശത്തെ കുടിയൊഴിപ്പിക്കലിന് എതിരെയാണ് സ്ത്രീകള്‍ പ്രതിഷേധിച്ചത്. സില്‍സാക്കോ ബീല്‍ പ്രദേശത്തെ തണ്ണീര്‍ത്തടം കയ്യേറിയെന്ന് ആരോപിച്ചായിരുന്നു ഒഴിപ്പിക്കല്‍ നടപടി. പൊലീസും ഉദ്യോഗസ്ഥരും വീടുകള്‍ ഒഴിപ്പിക്കാന്‍ എത്തിയപ്പോള്‍ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസുകാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ സ്ത്രീകള്‍ വസ്ത്രമഴിച്ച് അടിവസ്ത്രം മാത്രം ധരിച്ച് പ്രതിഷേധിച്ചു. ഉടന്‍ പോലീസ് ഇവരെ വസ്ത്രം പുതപ്പിച്ച് സ്ഥലത്തുനിന്ന് മാറ്റി. വൈകാതെ ജെ സി ബി ഉപയോഗിച്ച് പ്രതിഷേധിച്ചവരുടെ ഉള്‍പ്പെടെ വീടുകള്‍ പൊളിച്ചുനീക്കുകയും ചെയ്തു.