ജയ്പൂർ-രാജസ്ഥാനിലെ പ്രതാപ്ഗഢിൽ യുവതിയെ നഗ്നയാക്കി പരേഡ് നടത്തി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.ജില്ലയിലെ നിചൽകോട്ട ഗ്രാമത്തിലാണ് സംഭവം.
യുവതിയും പ്രതികളും ആദിവാസി വിഭാഗത്തിൽ പെട്ടവരാണ്. യുവതിയുടെ മുൻ ഭാര്യാപിതാവും കുടുംബാംഗങ്ങളും കേസിൽ പ്രതികളാണെന്ന് പോലീസ്ഉ ദ്യോഗസ്ഥർ പറഞ്ഞു. വിവരം ലഭിച്ചയുടൻ പോലീസ് സുപ്രണ്ടിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ കസ്റ്റഡിയിലെടുക്കാൻ ആറ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും എസ്പി അമിത് കുമാർ പറഞ്ഞു. ഡിജിപി ഉമേഷ് മിശ്ര, ക്രൈം എഡിജിപി ദിനേശ് എം.എൻ എന്നിവർ പ്രതാപ്ഗഡ് സന്ദർശിച്ച് കേസിൽ വേഗത്തിലുള്ള നടപടിയെടുക്കാൻ നിർദേശിച്ചു.
പ്രതാപ്ഗഡിൽ ഒരു ആദിവാസി സ്ത്രീയോട് മോശമായി പെരുമാറിയതിന്റെ വീഡിയോ നടുക്കിയെന്നും കുറ്റകൃത്യത്തിന്റെ വീഡിയോകൾ പരസ്യമാക്കിയ കുറ്റവാളികളെ വെറുതെ വിടരുതെന്നും പ്രതിപക്ഷ ഉപനേതാവ് സതീഷ് പുനിയ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ ആലോചിക്കുന്നതു പോലും മനസ്സിൽ ഭയം ജനിപ്പിക്കുന്ന തരത്തലിലുള്ള കടുത്ത ശിക്ഷ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.