Sorry, you need to enable JavaScript to visit this website.

ഐക്യമാണ് പ്രധാനം, തെരഞ്ഞെടുപ്പിന് മുമ്പ് ഒരു പ്രധാനമന്ത്രി മുഖം ആവശ്യമില്ലെന്ന്  ശശി തരൂര്‍

തിരുവനന്തപുരം- ഇന്ത്യാ മുന്നണിക്ക് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു പ്രധാനമന്ത്രി മുഖം ആവശ്യമില്ലെന്ന് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍. ഐക്യമാണ് കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും വേണ്ടതെന്നും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം കെപിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗമായ ശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തില്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. തുടര്‍ന്നാണ് കെപിസിസി ഓഫീസില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത് സമാന മനസ്‌കരുടെ അഭിപ്രായം മാനിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ മത്സരിക്കണമെന്ന് അഭിപ്രായപ്പെട്ടവര്‍ക്ക് കൂടിയുള്ള സന്ദേശമാണ് തന്റെ പ്രവര്‍ത്തക സമിതി അംഗത്വം. 
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന രീതി പ്രായോഗികമാണോയെന്ന് സംശയമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്തരത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് ബിജെപി കരുതുന്നതെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

Latest News