ന്യൂദല്‍ഹി - നിരോധിച്ച രണ്ടായിരം രൂപ നോട്ടില്‍ 93 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2023 ഓഗസ്റ്റ് 31 വരെ തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.32 ലക്ഷം കോടി രൂപയാണെന്നും റിസര്‍വ്വ് ബാങ്ക് അറിയിച്ചു. തിരിച്ചെത്തിയ മൊത്തം 2,000 രൂപ നോട്ടുകളുടെ 87 ശതമാനവും നിക്ഷേപ രൂപത്തിലാണെന്നും ബാക്കിയുള്ള 13 ശതമാനം മറ്റ് മൂല്യങ്ങളുടെ നോട്ടുകളായി മാറ്റിയെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. 2000 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ 2023 സെപ്റ്റംബര്‍ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. മെയിലാണ് 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് പിന്‍വലിച്ചത്.