കണ്ണൂര്‍ - കമ്യൂണിസ്റ്റ് സൈദ്ധാന്തികനും രാജ്യാന്തര പത്രപ്രവര്‍ത്തകനുമായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന് നായരുടെ പത്നി
നാറാത്ത് കോളങ്കട നടുവിലെ വീട്ടില്‍ സരസ്വതിയമ്മ (90)നിര്യാതയായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. ഏക മകള്‍ ഉഷ (ബര്‍ലിന്‍). മരുമകന് ബര്‍ണര്‍ റിസ്റ്റര്‍.
സേലം ജില്ലാ സര്‍വേയര്‍ പി.കെ കുഞ്ഞിക്കണ്ണന് നമ്പ്യാരുടെയും കെ.എന്‍ പാര്‍വ്വതിയമ്മയുടെയും രണ്ടാമത്തെ മകളാണ്. നാറാത്ത് പഞ്ചായത്ത് പ്രഥമ പ്രസിഡന്റ് പരേതനായ കെ.എന്‍ കമ്മാരന് നായരുടെ അനന്തരവളാണ് സരസ്വതി. സരസ്വതിയുടെ സഹോദരങ്ങള്‍ : രുഗ്മിണിയമ്മ, പരേതയായ തങ്കം. സംസ്ക്കാരം ശനിയാഴ്ച നാറാത്തെ വീട്ടുവളപ്പില്‍ നടക്കും. 2022 ഓഗസ്റ്റ് 8നാണ് ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ നിര്യാതനായത്.