Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നടന്‍ മാധവന്‍ പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍

ന്യൂദല്‍ഹി- പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) പുതിയ പ്രസിഡന്റും ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാനായും നടനും സംവിധായകനുമായ ആര്‍.മാധവനെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രശസ്ത സംവിധായകന്‍ ശേഖര്‍ കപൂറിനു പകരമാണ് അദ്ദേഹം എത്തുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ നിയമനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

''എഫ്ടിഐഐയുടെ പ്രസിഡന്റും ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാനായും നാമനിര്‍ദേശം ചെയ്യപ്പെട്ട മാധവന്‍ജിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. താങ്കളുടെ വിപുലമായ അനുഭവസമ്പത്തും ശക്തമായ ധാര്‍മികതയും ഈ ഇന്‍സ്റ്റിറ്റിയൂട്ടിനെ സമ്പന്നമാക്കുമെന്നും നല്ല മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകുമെന്നും എനിക്ക് ഉറപ്പുണ്ട്. താങ്കള്‍ക്ക് എന്റെ ആശംസകള്‍.''-അനുരാഗ് ഠാക്കൂര്‍ കുറിച്ചു.

പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ താന്‍ പരമാവധി ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ പോസ്റ്റിനു മറുപടിയായി താരം പറഞ്ഞു. '' ഈ ആദരവിനും ആശംസകള്‍ക്കും വളരെ നന്ദി ഠാക്കൂര്‍ജി. എല്ലാ പ്രതീക്ഷകള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും.'' മാധവന്‍ എഴുതി.

മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത 'റോക്കട്രി: ദ് നമ്പി ഇഫക്റ്റ്' എന്ന ചിത്രം അടുത്തിടെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു. നിരവധി തമിഴ്, ഹിന്ദി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

 

Latest News