Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തനിക്ക് വോട്ട് ചെയ്യാത്തതിന് രണ്ടുപേരെ വെടിവെച്ചുകൊന്നു; മുൻ എംപി പ്രഭുനാഥ് സിംഗിന് ജീവപര്യന്തം

ന്യൂദൽഹി- 1995ലെ ഇരട്ടക്കൊലപാതകക്കേസിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) മുൻ എംപി പ്രഭുനാഥ് സിങ്ങിനെ സുപ്രീംകോടതി  ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1995ൽ തനിക്കെതിരെ വോട്ട് ചെയ്തതിന് രണ്ട് പേരെ വെടിവെച്ച് വീഴ്ത്തിയ സംഭവത്തിൽ സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നമ്മുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ അസാധാരണവും വേദനാജനകവുമായി എപ്പിസോഡ് എന്നാണ് ജഡ് ജിമാര് പ്രസ്താവിച്ചത്. 

ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക്ക, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 302, 307 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്ക് സിംഗ് കുറ്റക്കാരനാണെന്ന് നേരത്തെ വിധിച്ചിരുന്നു.  ശിക്ഷ സംബന്ധിച്ച വാദങ്ങൾ കേട്ടശേഷാണ് ബെഞ്ച് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
 ഇരകളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സഹായധനം നൽകാനും  സുപ്രീം കോടതി ബീഹാർ സർക്കാരിനോട് നിർദ്ദേശിച്ചു. 1995 മാർച്ചിൽ ബിഹാറിലെ സരൺ ജില്ലയിലെ ചപ്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടന്ന ദിവസം രണ്ട് പേർ കൊല്ലപ്പെട്ടതാണ് കേസ്.

ബിഹാറിലെ മഹാരാജ്‌ഗഞ്ചിൽ നിന്ന് ഒന്നിലധികം തവണ മുൻ എംപിയായിട്ടുള്ള സിംഗിനെ കുറ്റക്കാരനെന്ന് വിധിച്ച സുപ്രീം കോടതി, തനിക്കെതിരായ തെളിവുകൾ ഇല്ലാതാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും പ്രതി നടത്തിയിരുന്നുവെന്നും നിരീക്ഷിച്ചിരുന്നു.

Latest News