മുംബൈ- പറക്കല്‍ നിലച്ച ജെറ്റ് എയര്‍വേയ്സ് പുനരുജ്ജീവിപ്പിക്കാന്‍ പുതിയ പ്രൊമോട്ടര്‍മാരായ ജലന്‍ കല്‍റോക്ക് കണ്‍സോര്‍ഷ്യം വ്യാഴാഴ്ച 100 കോടി രൂപ നിക്ഷേപിച്ചു.
പുനരുജ്ജീവന പദ്ധതികള്‍ നടപ്പാക്കാന്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ (എന്‍സിഎല്‍എടി) അനുവദിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് തുക നിക്ഷേപിച്ചു.
ജെകെസി ഇതോടെ ജെറ്റ് എയര്‍വേസില്‍ 250 കോടി രൂപ നിക്ഷേപിച്ചു, എയര്‍ലൈനിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ 2023 സെപ്റ്റംബര്‍ 30 നകം ബാക്കിയുള്ള 100 കോടി രൂപ ജെറ്റ് എയര്‍വേസില്‍ നല്‍കിയാല്‍ മതി- കണ്‍സോര്‍ഷ്യം പറഞ്ഞു.
ഞങ്ങളുടെ എല്ലാ പങ്കാളികള്‍ക്കും നല്‍കിയ തുടര്‍ച്ചയായ പിന്തുണയ്ക്ക് നന്ദി പറയുന്നു. ഈ പുരോഗതി ജെറ്റ് എയര്‍വേയ്സിന്റെ വിജയകരമായ പുനരുജ്ജീവനത്തിലേക്ക് നയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, ഞങ്ങളുടെ അതിഥികള്‍ക്ക് സന്തോഷം തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' കണ്‍സോര്‍ഷ്യത്തിന്റെ പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
2019 ഏപ്രിലിലാണ് ജെറ്റ് എയര്‍വേയ്സ് വിമാനങ്ങള്‍ നിലത്തിറങ്ങിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ലൈനിന്റെ എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കിയതായി ജൂലൈ 31ന് ജെകെസി അറിയിച്ചിരുന്നു.