Sorry, you need to enable JavaScript to visit this website.

ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് വരില്ല, പകരം പ്രധാനമന്ത്രി

ന്യൂദല്‍ഹി- ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ന്യൂദല്‍ഹിയിലേക്ക് വരുന്നില്ലെന്നു സ്ഥിരീകരിച്ചു. പകരം സെപ്തംബര്‍ 9-10 തീയതികളില്‍ നടക്കുന്ന ആഗോള സമ്മേളനത്തിന് പ്രധാനമന്ത്രി പ്രീമിയര്‍ ലീ ക്വിയാങ്ങിനെ അയക്കും.
സെപ്തംബര്‍ 5-7 തീയതികളില്‍ ജക്കാര്‍ത്തയില്‍ നടക്കുന്ന 43-ാമത് ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ് നേരിട്ട് ന്യൂദല്‍ഹിയിലേക്ക് പറക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വിവിഐപി വിമാനങ്ങള്‍ക്കായുള്ള ഫ്‌ളൈറ്റ് പ്ലാനുകള്‍ ഫയല്‍ ചെയ്തുവെങ്കിലും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് കാത്തിരിക്കുകയാണ്.

ജി-20 ഉച്ചകോടിയില്‍ പ്രസിഡന്റ് ഷി പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാണ്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ചൈനയുടെ ഭൂപടത്തില്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.

 

 

Latest News