ഷാജഹാൻപൂർ(യു.പി)- മാനസിക വിഭ്രാന്തിയുള്ളയാൾ എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ നിലത്തെറിഞ്ഞു കൊന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കുഞ്ഞിനെയുമായി റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന ഹർദോയ് സ്വദേശി വൈശാലിയുടെ കുഞ്ഞിനെയാണ് കൊന്നത്. കുഞ്ഞിനെ ഉറക്കാൻ ശ്രമിക്കുന്നതിനിടെ അജ്ഞാതൻ വന്ന് കുഞ്ഞിനെ എടുത്തുയർത്തി നിലത്തെറിഞ്ഞ് കൊല്ലുകയായിരുന്നു. അശോക് കുമാർ എന്നയാളാണ് ക്രൂരത ചെയ്തത്. റെയിൽവേ അധികൃതർ ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതിക്ക് മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും ഖാൻ പറഞ്ഞു.