ബെംഗളൂരു - ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയ്ക്കും ഭാര്യ സോനം ഭട്ടാചാര്യയ്ക്കും കുഞ്ഞ് പിറന്നു. ആൺകുഞ്ഞാണെന്നും കുഞ്ഞും അമ്മയും ബെംഗളൂരുവിലെ നഴ്സിങ് ഹോമിൽ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ജൂണിൽ ഇന്റർ കോണ്ടിനന്റൽ ഫുട്ബാൾ മത്സരത്തിൽ വിജയ ഗോൾ നേടിയ ശേഷമാണ് ഇന്ത്യൻ ടീമിന്റെ നായകനായ സുനിൽ ഛേത്രി താൻ അച്ഛനാവാൻ പോകുന്ന കാര്യം അറിയിച്ചത്. അന്ന് പന്ത് ജഴ്സിക്കുള്ളിലാക്കി ഗ്യാലറിയിലിരിക്കുന്ന ഭാര്യ സോനത്തിന് നേരെ വിരൽ ചൂണ്ടുകയായിരുന്നു താരം. 2017 ഡിസംബർ നാലിനായിരുന്നു ഇരുവരുടെയും വിവാഹം. കൊൽക്കത്ത മോഹൻ ബഗാന്റെ താരവും മുൻ ഇന്ത്യൻ താരവുമായ സുബ്രതാ ഭട്ടാചാര്യയുടെ മകളാണ് സോനം.