Sorry, you need to enable JavaScript to visit this website.

രാജ്യം കടന്ന് പോയത് 100 വര്‍ഷത്തിനിടെ ഏറ്റവും മഴകുറഞ്ഞ ആഗസ്റ്റ് മാസത്തിലൂടെ, കൊടും വരള്‍ച്ചയിലേക്ക്

ന്യൂദല്‍ഹി - രാജ്യം കടന്ന് പോയത് 100 വര്‍ഷത്തിനിടെ ഏറ്റവും മഴകുറഞ്ഞ ആഗസ്റ്റ് മാസത്തിലൂടെയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം, ചരിത്രത്തിലെ ഏറ്റവും  വരണ്ട ആഗസ്റ്റാണ് കടന്നുപോയതെന്നാണ് നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.  സാധാരണ ലഭിക്കുന്നതിനെനേക്കാള്‍ 30 മുതല്‍ 33 ശതമാനം കുറഞ്ഞ മഴ മാത്രമാണ് ആഗസ്റ്റ് മാസത്തില്‍ രാജ്യത്താകമാനം ലഭിച്ചത്. എല്‍നിനോ എന്ന പ്രതിഭാസമാണ് ഇത്രയും മഴക്കുറവിന് കാരണമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. കൊടും വര്‍ള്‍ച്ചയിലേക്ക് രാജ്യം എത്താനുൂള്ള സാധ്യതയുണ്ട്. കേരളത്തിലും മഴയില്ലാത്ത സ്ഥിതിയാണ്.  വളരെ കുറച്ച് മഴ മാത്രമാണ് സംസ്ഥാനത്ത് ആഗസ്റ്റ് മാസത്തില്‍ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ആലപ്പുഴ ജില്ലയിലാണ്. സാധാരണ പെയ്യുന്നതിന്റെ 32 ശതമാനം മാത്രം. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ് വെറും ആറ് ശതമാനം മാത്രം. കേരളം ആഗസ്റ്റില്‍ വെന്തുരുകുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

കേരളത്തില്‍ ആഗസ്റ്റ് മാസത്തില്‍ ലഭിച്ച മഴയുടെ കണക്ക്, മുന്‍വര്‍ഷത്തെ കണക്കുമായി താരമത്യപ്പെടുത്തിയത്.

പത്തനംതിട്ട ആറ് ശതമാനം, പാലക്കാട്  ഏഴ് ശതമാനം, മലപ്പുറം 10 ശതമാനം, തൃശൂര്‍ 10 ശതമാനം, കോട്ടയം 11 ശതമാനം, എറണാകുളം 11 ശതമാനം, തിരുവനന്തപുരം 11 ശതമാനം, കൊല്ലം 12 ശതമാനം, ഇടുക്കി 13 ശതമാനം, കോഴിക്കോട് 13 ശതമാനം, വയനാട് 14 ശതമാനം, കാസര്‍കോട്  20 ശതമാനം, കണ്ണൂര്‍ 24 ശതമാനം, ആലപ്പുഴ 32 ശതമാനം

Latest News