Sorry, you need to enable JavaScript to visit this website.

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി സര്‍ക്കാര്‍, അജണ്ട അവ്യക്തം

ന്യൂദൽഹി- സെപ്തംബർ 18 മുതൽ 22 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരും. അഞ്ച് സിറ്റിംഗുകൾ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എക്സിൽ (മുമ്പ് ട്വിറ്റർ) പോസ്റ്റ് ചെയ്തു. അതേസമയം സമ്മേളനത്തിന്റെ അജണ്ട സംബന്ധിച്ച് സർക്കാർ കേന്ദ്രങ്ങൾ വ്യക്തത വരുത്തിയിട്ടില്ല. ഈ പ്രത്യേക സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിൽ നടക്കുമോ എന്ന കാര്യവും വ്യക്തമല്ല. ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനമല്ല വിളിച്ചത്. ഇന്ത്യയെ വികസിത രാഷ്ട്രമായി പ്രഖ്യാപിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും.
 

Latest News