കൊച്ചി- ലഹരി മരുന്ന് ഉപയോഗിച്ച് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമം. തിരുവാങ്കുളത്താണ് സംഭവം.
കാപ്പ ലിസ്റ്റിലും നിരവധി ക്രിമിനല്‍ കേസിലുമടക്കം പ്രതികളായ ശരത്, സായി എന്ന് വിളിക്കുന്ന പ്രണവ് എന്നിവര്‍ ചേര്‍ന്ന് തിരുവാങ്കുളം ഇരുമ്പനം സ്വദേശിയായ യുവാവിനെ മാരകായുധങ്ങളുപയോഗിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രാഹുല്‍ പി സുകുമാരന്‍ എന്ന കമ്പനി യൂണിയന്‍ തൊഴിലാളിയെ ആണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
രാവിലെ ഭാര്യയെ ജോലിസ്ഥലത്തു എത്തിച്ചു മടങ്ങുന്നതിനിടയിലായിരുന്നു ആക്രമണം. അക്രമത്തില്‍ പരിക്കേറ്റ രാഹുല്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ സി. ഐയുടെ നേതൃത്വത്തില്‍ കേസെടുത്തു.