Sorry, you need to enable JavaScript to visit this website.

മരണത്തിന് ശേഷവും ജീവനുണ്ട്, തുരങ്കം കടന്നാല്‍ പ്രകാശം; അവിടെ പ്രിയപ്പെട്ടവർ കാത്തിരിക്കുന്നു- ഡോക്ടറുടെ ഗവേഷണം

ന്യൂയോർക്ക്- ഭൂരിഭാഗം മനുഷ്യരുടെയും ജീവിതത്തിലെ ഏറ്റവും ഗഹനവും നിഗൂഢവുമായ വശമാണ് മരണം എന്ന് പറയേണ്ടതില്ലല്ലോ. മരണശേഷം എന്ത് സംഭവിക്കുമെന്ന് നമ്മളിൽ പലരും ചിന്തിക്കാറുണ്ട്. അതേസമയം, മനസ്സിനെ വല്ലാതെ ഉലയ്ക്കുന്ന ഈ ചോദ്യത്തിന് ഉത്തരങ്ങളില്ല. എന്നാൽ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. ജെഫ്രി ലോങ്. അയ്യായിരത്തിലധികം വരുന്ന മരണാസന്ന അനുഭവങ്ങൾ (എൻ.ഡി.ഇ) പഠിച്ച് വിലയിരുത്തിയ ശേഷമാണ് മരണശേഷവും മനുഷ്യന് ജീവനുണ്ടെന്ന് വ്യക്തമാക്കുന്നത്. 1998- മുതലാണ് ഡോ. ജെഫ്രി ലോങ് ഇത് സംബന്ധിച്ച പഠനം തുടങ്ങിയത്. 1998-ൽ അദ്ദേഹം നിയർ-ഡെത്ത് എക്‌സ്പീരിയൻസ് റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കുകയും ചെയ്തു. മരിച്ചവർ ഹൃദയമിടിപ്പ് ഇല്ലാതെ കാണുകയും കേൾക്കുകയും വികാരങ്ങൾ അനുഭവിക്കുകയും ചെയ്യും എന്നാണ് ഡോക്ടർ പറയുന്നത്. വർഷങ്ങളായി, എൻ.ഡ.ിഇകൾ റിപ്പോർട്ട് ചെയ്തവരിൽ നിന്ന് കഥകൾ ശേഖരിക്കുകയും കണക്കുകൾ ശാസ്ത്രീയമായി വിശകലനം ചെയ്യുകയും ചെയ്താണ് നിഗമനത്തിൽ എത്തിയിരിക്കുന്നത്. ഓരോ കഥയും വ്യത്യസ്തമാണെങ്കിലും, പല കേസുകളിലും പ്രവചനാതീതമായ ക്രമത്തിൽ സംഭവങ്ങളുടെ സമാനമായ പാറ്റേൺ ഉയർന്നുവരുന്നത് അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, എൻ.ഇ.ഡി ഉള്ള 45% ആളുകളും ശരീരത്തിന് പുറത്തുള്ള അനുഭവം റിപ്പോർട്ട് ചെയ്യുന്നു.

ആളുകൾ അവകാശപ്പെടുന്നത് 'അവരുടെ ബോധം അവരുടെ ഭൗതിക ശരീരത്തിൽ നിന്ന് പുറത്തേക്ക് പോകുമെങ്കിലും ചുറ്റിലും നടക്കുന്നത് കാണാനും അറിയാനും കേൾക്കാനും അനുഭവിക്കാനും കഴിയുന്നു എന്നാണ്. 'ശരീരത്തിന് പുറത്തുള്ള അനുഭവത്തിന് ശേഷം, തങ്ങളെ മറ്റൊരു മണ്ഡലത്തിലേക്ക് കൊണ്ടുപോകുകയാണെന്ന് ആളുകൾ പറയുന്നു. പലരും ഒരു തുരങ്കത്തിലൂടെ കടന്നുപോകുകയും ഒരു പ്രകാശം അനുഭവിക്കുകയും ചെയ്യുന്നു. തുടർന്ന്, അവരുടെ ജീവിതത്തിന്റെ പ്രധാന ഘട്ടത്തിൽ കഴിയുന്ന വളർത്തുമൃഗങ്ങൾ ഉൾപ്പെടെ മരിച്ചുപോയ പ്രിയപ്പെട്ടവർ അവരെ അഭിവാദ്യം ചെയ്യുന്നു. മിക്ക ആളുകളും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും അമിതമായ ബോധത്തിലാണുള്ളത്. ഈ മറ്റൊരു മേഖലയാണ് തങ്ങളുടെ യഥാർത്ഥ വീടെന്ന് അവർക്ക് തോന്നുന്നു- ഡോക്ടർ ലോംങ് പറഞ്ഞു.

വിവരണങ്ങളെ പിന്തുണയ്ക്കുന്നതിനായി സാക്ഷികളുടെ മൊഴികളും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഉദാഹരണം കൂടി അദ്ദേഹം പറയുന്നുണ്ട്. ഒരു സ്ത്രീക്ക് കുതിരപ്പുറത്ത് സഞ്ചരിക്കുമ്പോൾ ബോധം നഷ്ടപ്പെട്ടു. കുതിര വീണ്ടും കളപ്പുരയിലേക്ക് കുതിക്കുമ്പോൾ അവളുടെ ബോധം അവളുടെ കുതിരയോടൊപ്പം സഞ്ചരിക്കുകയാണ്. പക്ഷെ ശരീരം കൂടെയില്ല. എന്നാൽ കളപ്പുരയിൽ സംഭവിച്ചത് കൃത്യമായി പറയാൻ ആ സ്ത്രീക്ക് സാധിച്ചു. കാരണം അവളുടെ ശരീരം അവിടെ ഇല്ലാതിരുന്നിട്ടും അവൾ കളപ്പുരയിൽ നടന്നതെല്ലാം ശരീരത്തിന് ബോധം വീണ്ടെടുത്ത ശേഷം വള്ളിപ്പുള്ളി വിടാതെ പറഞ്ഞു. എന്നാൽ ഈ അനുഭവങ്ങൾക്ക് ശാസ്ത്രീയമായ വിശദീകരണങ്ങളൊന്നും താൻ കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം സമ്മതിച്ചു. സമാനമായ ഗവേഷണം നടത്തുന്ന മറ്റ് ഡോക്ടർമാരും ഡോ. ലോങ്ങിനോട് യോജിക്കുകയും സമാനമായ ചില സ്വഭാവവിശേഷങ്ങൾ ഉദ്ധരിക്കുകയും ചെയ്തു.

Latest News