ന്യൂദൽഹി-ദൽഹി മെട്രോ ട്രെയിനിൽ സ്വയംഭോഗം നടത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മേൽ ശുക്ലം തെറിപ്പിച്ചയാളെ പിടികൂടിയതായി അധികൃതർ അറിയിച്ചു. ദൽഹി മെട്രോയുടെ റെഡ് ലൈനിൽ ബുധനാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായി ട്രെയിനിൽ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു.
തിരക്കേറിയ കോച്ചിൽ പ്രതി മകളുടെ ശരീരത്തിലേക്ക് സ്ഖലനം നടത്തിയതായി പെൺകുട്ടിയുടെ അമ്മയാണ് കണ്ടെത്തിയത്. സംഭവം ശ്രദ്ധിച്ച രണ്ട് സഹയാത്രികർ പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതിയെ പിടികൂടി. പിന്നീട് ഷഹ്‌ദാര സ്റ്റേഷനിൽ വെച്ച് ദൽഹി മെട്രോ അധികൃതർക്ക് കൈമാറി.
സ്‌റ്റേഷൻ അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത്.