Sorry, you need to enable JavaScript to visit this website.

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട 27 കേസുകള്‍ സി ബി ഐ ഏറ്റെടുത്തു

ഫയല്‍ ചിത്രം

ഇംഫാല്‍ - മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട  27 കേസുകള്‍ സി ബി ഐ ഏറ്റെടുത്തു.  ഇവയില്‍ 19 കേസുകള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളതാണ്.  53 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസുകള്‍ അന്വേഷിക്കുന്നത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ആയുധ മോഷണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളിലാണ് പ്രധാനമായും അന്വേഷണം നടക്കുക. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷിക്കുന്ന മുഴുവന്‍ കേസുകളുടെയും വിചാരണ സുപ്രീം കോടതി അസമിലേക്ക് മാറ്റിയിരുന്നു. ന്യായമായ വിചാരണനടപടികള്‍ ഉറപ്പാക്കാനാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. വിചാരണയ്ക്കായി ജഡ്ജിമാരെ നിയമിക്കാന്‍ ഗുവാഹത്തി ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  മണിപ്പൂരിലെ നിലവിലെ സാഹചര്യവും കേസില്‍ നീതീ ഉറപ്പാക്കാന്‍ ന്യായമായ വിചാരണനടപടികള്‍ വേണമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

 

Latest News