Sorry, you need to enable JavaScript to visit this website.

ജമ്മു കശ്മീരിൽ ഏതു സമയത്തും തെരഞ്ഞെടുപ്പിന് തയാറെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂദൽഹി- ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള  ഹരജികളിൽ സുപ്രീം കോടതി വാദം തുടരുന്നു. പ്രത്യേക പദവി റദ്ദാക്കിയ 2019 ഓഗസ്റ്റ് 5-ലെ  രാഷ്ട്രപതിയുടെ ഉത്തരവിനെയാണ് ഹരജികളിൽ ചോദ്യം ചെയ്യുന്നത്.

ജമ്മു കശ്മീരിൽ ഏതു സമയത്തും തെരഞ്ഞെടുപ്പ് നടത്താൻ സന്നദ്ധമാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം അറിയിച്ചത്. വോട്ടർപട്ടിക പുതുക്കേണ്ടതുണ്ടെന്നും അത് ഉടൻ തന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ മലയോര വികസന പ്രക്രിയ പുരോഗമിക്കുകയാണ്. ഇത്  ഉടൻ പൂർത്തിയാക്കും. മലയോര വികസനം നടക്കുന്ന കാർഗിലിലും  ലേയിലുമാണ് മലയോര വികസനം നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികളിൽ വാദം കേൾക്കുന്നത്. തിങ്കൾ, വെള്ളി  ഒഴികെയുള്ള ദിവസങ്ങളിൽ ഹരജികൾ പരിഗണിക്കും. എല്ലാവരെയും സമനിലയിൽ കൊണ്ടുവരുന്ന ഭരണഘടനയിലെ മാറ്റത്തെ ഒരിക്കലും കുറ്റപ്പെടുത്താനാവില്ലെന്നാണ് നേരത്ത നടന്ന വാദം കേൾക്കലുകളിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചിരുന്നത്. 
 

Latest News