ന്യൂദൽഹി- അദാനി ഗ്രൂപ്പ് ഷെയറുകളിൽ ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപിച്ചത് അദാനിയുടെ സ്വന്തക്കാരുടെ ഒപാക് മൗറീഷ്യസ് ഫണ്ടുകൾ വഴിയാണെന്ന് ആരോപണം. ഓർഗനൈസ്ഡ് ക്രൈം ആന്റ്കറപ്ഷൻ റിപ്പോർട്ടിംഗ് പ്രൊജക്ടാണ് (ഒ.സി.സി.ആർ.പി) ഗ്രൂപ്പിനെതിരെ പുതിയ ആരോപണങ്ങൾ ഉന്നയിച്ചത്. അദാനി ഗ്രൂപ്പിന്റെ പ്രധാന നിക്ഷേപകരിൽ ചിലർ അകത്തുള്ളവർ തന്നെയാണെന്നും ഇത് ഇന്ത്യൻ സെക്യൂരിറ്റീസ് നിയമത്തിന്റെ ലംഘനമാണെന്നുമാണ് ആരോപണം.
ഒന്നിലധികം നികുതി ഫയലുകളും ആഭ്യന്തര കമ്പനി ഇമെയിലുകളും അവലോകനം ചെയ്ത ശേഷമാണ് റിപ്പോർട്ടെന്നും പറയുന്നു. ഇത്തരം ഫണ്ടുകളും സ്ഥാപനങ്ങളും വഴി നിക്ഷേപകർ അദാനി സ്റ്റോക്ക് വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിന്റെ രണ്ട് കേസുകളെങ്കിലും അന്വേഷണത്തിൽ കണ്ടെത്തിയതായി ഒ.സി.സി.ആർ.പി പറയുന്നു.