Sorry, you need to enable JavaScript to visit this website.

കുറഞ്ഞ ചെലവില്‍ ഫ്‌ളൈറ്റ് ടിക്കറ്റ്  ലഭിക്കാന്‍ വഴിയുണ്ട് 

ഷിക്കാഗോ- കുറഞ്ഞ ചെലവില്‍ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്കെല്ലാം ഇനി സന്തോഷിക്കാം. പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ ഫ്‌ളൈറ്റ്സ്. ഇന്‍സൈറ്റ്സ് എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഏത് വിമാനത്തിലാണ് കുറഞ്ഞചെലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക എന്ന് ഇന്‍സൈറ്റ്സ് ഉപയോക്താക്കള്‍ക്ക് പറഞ്ഞുകൊടുക്കും.
പ്രൈസ് ട്രാക്കിംഗ്, പ്രൈസ് ഗാരന്റി എന്നിവയും ഇന്‍സൈറ്റ്സില്‍ ലഭ്യമാണ്. ഈ ആഴ്ച തന്നെ ഗൂഗിള്‍ ഇന്‍സൈറ്റ്സ് അവതരിപ്പിക്കുമെന്നാണ് സൂചന. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഏതു ഫ്‌ളൈറ്റിലേക്ക് ഏതു സമയത്ത് ടിക്കറ്റെടുക്കാമെന്നുള്ള നോട്ടിഫിക്കേഷന്‍ മേസേജ് ഇന്‍സൈറ്റ്സ് നല്‍കും. എന്നാല്‍ പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് നിലവില്‍ ഇന്‍സൈറ്റ്സിനെ ഉപയോഗപ്പെടുത്താന്‍ കഴിയില്ല. രണ്ടുമാസം മുമ്പെങ്കിലും യാത്ര പ്‌ളാന്‍ ചെയ്തിരിക്കണം.പ്രൈസ് ഗാരന്റിയാണ് മറ്റൊരു പ്രത്യേകത. ചില അവസരങ്ങളില്‍ ടേക്കോഫിന് മുമ്പായി, ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെട്ട ദിവസത്തേക്കാള്‍ കുറവ് നിരക്ക് കാണിക്കാറുണ്ട്. ഇത്തരം കുറവുകള്‍ ഗൂഗിള്‍ പേ വഴി ഇന്‍സൈറ്റ്സ് യാത്രക്കാരുടെ അക്കൗണ്ടിലെത്തിക്കും.


 

Latest News