Sorry, you need to enable JavaScript to visit this website.

സിംഗപ്പൂരിലേക്ക് വിമാനയാത്രയ്ക്ക് 6300 രൂപ മതി 

തിരുവനന്തപുരം- സിംഗപ്പൂരിലേക്ക് 6300 രൂപയ്ക്ക് തിരുവനന്തപുരത്തു നിന്ന് വിമാനയാത്ര. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഉപവിഭാഗമായ സ്‌കൂട്ട് എയര്‍ലൈന്‍സില്‍  സെപ്തംബര്‍ രണ്ട് വരെയാണ് ഇളവ്. കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഈ നിരക്ക് ലഭിക്കും. ഇന്നു മുതല്‍ നവംബര്‍ 12 വരെയും, നവംബര്‍ 22 മുതല്‍ ഡിസംബര്‍ 14 വരെയുള്ള യാത്രകള്‍ക്കും ഈ നിരക്കില്‍ ടിക്കറ്റെടുക്കാം. അമൃത്‌സറില്‍ നിന്ന് സെപ്തംബര്‍ 13 മുതല്‍ നവംബര്‍ 12 വരെയുള്ള യാത്രകള്‍ക്കും നിരക്കിളവ് ലഭിക്കും.
 

Latest News