കോഴിക്കോട് - പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിപ്പട്ടിക വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. സര്‍ജറി സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍ എന്നിവരുടെ പേരുവിവരങ്ങളടങ്ങിയ പ്രതിപ്പട്ടികയാണ് കേസന്വേഷണത്തിന്റെ തുടര്‍ നടപടികളുടെ ഭാഗമായി സമര്‍പിക്കുകയെന്ന് മെഡിക്കല്‍കോളജ് അസി. കമ്മീഷണര്‍ കെ.സുദര്‍ശന്‍ പറഞ്ഞു. അന്വേഷണം അവസാനഘട്ടത്തിലാണ്. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച വ്യക്തമായിട്ടുണ്ട്. ഹര്‍ഷീനയുടെവാദം സത്യമാണെന്നും എ.സി പറഞ്ഞു.
മെഡിക്കല്‍ കോളജിന് മുമ്പില്‍ ഹര്‍ഷീന നടത്തുന്ന സമരം ഇന്ന് 102 ാം ദിവസത്തിലാണ്. നൂറാം ദിവസമായ തിരുവോണ നാളില്‍ പട്ടിണ സമരമായിരുന്നു. ഇലവെച്ച് ഭക്ഷണം വിളാമ്പാതിരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോയ്മാത്യു എത്തി.
ഇന്ന് സമരപന്തലില്‍ മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമെത്തി. നീതിക്കായുള്ള ഹര്‍ഷീനയുടെ സമരത്തിന് ഒപ്പമാണ് ലീഗെന്നും അട്ടിമറിക്കുന്നവരെ വെളിച്ചത്ത് കൊണ്ടുവരാന്‍ പാര്‍ട്ടി കൂടെയുണ്ടാവുമെന്നും സലാം പറഞ്ഞു